സംഘടനാരൂപം
1979 ല്‍ എം.എ. കൃഷ്ണന്‍ പ്രസിഡണ്ടും സി.ശ്രീധരന്‍ മാസ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായി സംസ്ഥാന സമിതി നിലവില്‍ വന്നു. തുടര്‍ന്ന് ജില്ലാ സമിതികളും രൂപീകരിക്കപ്പെട്ടു. 1981 ജൂലയ് 5 ന് ഗുരുവായൂര്‍ സത്രം ഹാളില്‍ മഹാകവി അക്കിത്തം ദീപം തെളിയിച്ചതോടെ പ്രഥമ ജനറല്‍ കൗണ്‍സില്‍ നടന്നു. ടി.കെ. മോഹന്‍ കുമാര്‍ സംഘടനാ സെക്രട്ടറിയും പി.കെ. വിജയ രാഘവന്‍ ട്രഷററുമായി.
1980 ല്‍ തന്നെ കലോത്സവവും വിഷുവിന് കണി ദര്‍ശനവും ആരംഭിച്ചിരുന്നു. 1981ല്‍ ബാലഗോകുലം ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു – പ്രശ്‌നോത്തരി. ഇതായിരുന്നു ബാലസാഹിതീ പ്രകാശന്റെ തുടക്കം. ചിന്മയാ നന്ദ സ്വാമികള്‍ ഗീതാജ്ഞാനയജ്ഞത്തിന് കോഴിക്കോട്ടെത്തുമ്പോള്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കുക എന്നത് അദ്ദേഹത്തിന് നിര്‍ബ്ബന്ധമായിരുന്നു. നാടക പരിശീലന ശിബിരം, ശില്പകലാ ശിബിരം തുടങ്ങിയവയും സംഘടിപ്പിച്ചു
1986 ല്‍ നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ നടന്ന സംസ്ഥാന ബാല മാതൃ പഠനശിബിരം ഉദ്ഘാടനം ചെയ്തത് ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ്വതീര്‍ത്ഥ സ്വാമികള്‍ ആയിരുന്നു. അതേ വര്‍ഷം നവമ്പര്‍ അവസാനം തൃശൂര്‍, കൊയിലാണ്ടി, കണ്ണൂരിലെ ചിറക്കല്‍, പയ്യന്നൂര്‍, വയനാട് എന്നിവിടങ്ങളില്‍ ബാലമേളകള്‍ നടന്നു. വടകര, ചാലക്കുടി, കോട്ടയം, വര്‍ക്കല എന്നിവിടങ്ങളില്‍ രക്ഷാധികാരി പഠനശിബിരങ്ങളും നടന്നു.
പിന്നിട് കാലഘട്ടത്തിനനുസരിച്ച് സംഘടനാസംവിധാനം ശക്തമാക്കിക്കൊണ്ടിരുന്നു. ആസ്ഥാനം ആലുവായിലേയക്ക് മാറ്റി. ബാലമിത്രശില്പശാല, രക്ഷാധികാരി ശിബിരം, ഭഗിനി പ്രവര്‍ത്തക ശിബിരം തുടങ്ങിയ സംഘടനാ ശാക്തീകരണ പ്രവര്‍ത്തനങ്ങളും സംസ്ഥാന സമ്മേളനം, ജനറല്‍ കൗണ്‍സില്‍ തുടങ്ങിയ സംഘടനാ വികസന പ്രവര്‍ത്തനവും നടന്നു.
ബാലഗോകുലം സംഘടനാ പ്രവര്‍ത്തനത്തിനുള്ള നിധി സമര്‍പ്പണം 1993 ലാണ് ആരംഭിച്ചത്. സംസ്ഥാനം,മേഖല ,ജില്ല, താലൂക്ക്, മണ്ഡലം, ഗോകുലം എന്നിങ്ങനെ സംഘടനയക്ക് വിവിധ തലത്തില്‍ സംവിധാനം രൂപപ്പെട്ടു. അടിസ്ഥാന യൂണിറ്റ് ഗോകുലം ആണ്. ഗോകുലയൂണിറ്റുകളെ കാര്യക്ഷമം, വ്യവസ്ഥാപിതം എന്നിങ്ങനെ രണ്ടായി തിരിച്ചു. ഗോകുല പ്രവര്‍ത്തക സമിതി, ഗോകുല സമിതി, രക്ഷകര്‍തൃസമിതി എന്നിവ രൂപൂകരിച്ചു. ഗോകുലത്തോടൊപ്പം പെണ്‍കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായി ഭഗിനി പ്രവര്‍ത്തവും തുടങ്ങി. എല്ലാ തലങ്ങളിലും ഇതിനായി ഭഗിനിപ്രമുഖമാര്‍ നിയോഗിക്കപ്പെട്ടു. 1990 കളില്‍ ഭഗിനി ശില്പശാല ആരംഭിച്ചു.
നയിച്ചവര്‍
അധ്യക്ഷന്മാര്‍
എം എ കൃഷ്ണന്‍, സി ശ്രീധരന്‍, പി കെ വിജയരാഘവന്‍, സി എന്‍ പുരുഷോത്തമന്‍, എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍, ടി പി രാജന്‍ മാസ്റ്റര്‍, കെ പി ബാബുരാജ്, ആര്‍ പ്രസന്നകുമാര്‍
പൊതുകാര്യദര്‍ശിമാര്‍
സി. ശ്രീധരന്‍, സി. പി. സുരേന്ദ്രന്‍, കൈതപ്രം വാസുദേവന്‍, സി എന്‍ പുരുഷോത്തമന്‍, പി കെ വിജയരാഘവന്‍, സി കെ ബാലകൃഷ്ണന്‍, ഗോപി പുതുക്കോട്, വി ഹരികുമാര്‍, ആര്‍ പ്രസന്നകുമാര്‍, കെ എന്‍ സജികുമാര്‍
സംഘടനാ കാര്യദര്‍ശിമാര്‍
ടി കെ. മോഹന്‍ കുമാര്‍, വി വി നാരായണന്‍, എന്‍ ശശിധരന്‍ (സഹ), പി എന്‍ സുരേന്ദ്രന്‍(സഹ), പി കെ ബാബുരാജ്(സഹ), മാ സുകുമാരന്‍(സഹ), പി വി അശോകന്‍(സഹ), സി കെ ബാലകൃഷ്ണന്‍(സഹ), കെ സദന്‍ കുമാര്‍, കെ എന്‍ അശോകന്‍, സി കെ സുനില്‍ (സഹ), വി. പ്രദീപ് കുമാര്‍, എന്‍ കെ വിനോദ്(സഹ), എന്‍ വി ഉണ്ണികൃഷ്ണന്‍ (സഹ), എ .മുരളീ കൃഷ്ണന്‍, എ രഞ്ജുകുമാര്‍
പൂര്‍ണ്ണ സമയ പ്രവര്‍ത്തകര്‍
ടി കെ. മോഹന്‍ കുമാര്‍, വി വി നാരായണന്‍, എന്‍ ശശിധരന്‍, വി രാജേന്ദ്രന്‍, അഷ്ടമൂര്‍ത്തി, കെ രാജേന്ദ്രന്‍, വി കേശവന്‍ നമ്പൂതിരി, പി എന്‍ സുരേന്ദ്രന്‍, പി കെ ബാബുരാജ്, മാ സുകുമാരന്‍, പി വി അശോകന്‍, സി കെ ബാലകൃഷ്ണന്‍, എം പ്രഗത്ഭന്‍, എ പി സുരേഷ് ബാബു, കെ സി മോഹനന്‍, എ ബാലചന്ദ്രന്‍, എസ് ബി എന്‍ ശര്‍മ്മ, എം ആര്‍ പ്രമോദ്, കെ ആര്‍ മനു, എം സുരേഷ്, മനോജ് മലയില്‍, ദീപക് ധര്‍മ്മടം, പി എസ് പ്രമോദ്, കെസി വിജയമോഹന്‍, എ വി ഗിരീഷ്, എസ് സജികുമാര്‍, യു രാജേഷ്, ഒ കെ ശ്രീഹര്‍ഷന്‍, എ. രാജന്‍, ടി വി പ്രവീണ്‍, വി എ അനന്തകൃഷ്ണന്‍, ജി പി ജിതേഷ് കുമാര്‍, ഒ കെ രജീഷ്, അരുണ്‍കുമാര്‍ തൊടുപുഴ, ഭാസ്‌കരന്‍ വടകര, എ കെ ഗോപി പട്ടാമ്പി, ഷണ്‍മുഖന്‍ പത്തനംതിട്ട, ബി ഉണ്ണി, ടി കെ വേണുഗോപാല്‍, സുരേഷ് കറുകച്ചാല്‍, സുരേഷ് കുമാര്‍ മാമല, ഉണ്ണി അഷ്ടമുടി, സുനില്‍ മടവാക്കര, കെ എന്‍ അശോകന്‍
ഖജാന്‍ജിമാര്‍
പി.കെ. വിജയ രാഘവന്‍, വി. രഘുകുമാര്‍, കെ.എസ്. നാരായണന്‍, എന്‍.സുനില്‍കുമാര്‍, കുഞ്ഞമ്പു മേലേത്ത്, പി അനില്‍കുമാര്‍