അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം
മാതൃകാവൃന്ദാവനം
ബാലഗോകുലത്തിന്റെ മാര്‍ഗ്ഗദര്‍ശി എം എ കൃഷ്ണന്റെ സ്വപ്നപദ്ധതിയാണ് അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം. തൃശ്ശൂരിനടുത്ത് കൊടകരയിലെ കനകമലയുടെ താഴ്‌വാരത്ത് നൂറേക്കറില്‍ വിഭാവനം ചെയ്തിട്ടുള്ള കേന്ദ്രത്തില്‍ ലോകത്തെമ്പാടുമുള്ള കൃഷ്ണഭക്തരുടെ ശ്രദ്ധ ആകര്‍ഷിക്കണമെന്നതാണ് ലക്ഷ്യം. ബാലസംസ്‌ക്കാര കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ബാലഗോകുലം യൂണിറ്റുകള്‍ വഴി ധനം സംഭരിച്ചാണ് ദ്വാപരയുഗത്തിലെ വൃന്ദാവനത്തെ കലിയുഗത്തിലേക്ക് പറിച്ച് നടുന്നതിനാവശ്യമായ ഭൂമി വാങ്ങിയത്.2005 ല്‍ അന്താരാഷ്ട ശ്രീകൃഷ്ണ കേന്ദ്രത്തിന് നിധി ശേഖരണവും ഭൂമി വാങ്ങലും തുടങ്ങി. ബ്രഹ്മശ്രീ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ആദ്യ സംഭാവന നല്‍കി.
ഗോശാല, ഔഷധവനം, നക്ഷത്രവനം, ശ്രീകൃഷ്ണബാലലീലോദ്യാനം, പൗരാണികചരിത്രസംഭവങ്ങള്‍ ചിത്രീകരിക്കുന്ന പ്രദര്‍ശിനി, വേദവിജ്ഞാനകേന്ദ്രം, സന്ദര്‍ശകര്‍ക്ക് താമസിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍, സൗരോര്‍ജം മുതലായവ തുടങ്ങി 25ല്‍പരം പദ്ധതികളും അവയ്‌ക്കൊക്കെ കേന്ദ്രമായി വെണ്ണകണ്ണന്റെ വിഗ്രഹപ്രതിഷ്ഠയുള്ള ഉന്നത ഗോപുരത്തോടുകൂടിയ ശ്രീകൃഷ്ണമന്ദിരവുമാണ് നിര്‍മ്മിക്കുക.ഗോശാല, ഔഷധവനം, നക്ഷത്രവനം, ശ്രീകൃഷ്ണബാലലീലോദ്യാനം, പൗരാണികചരിത്രസംഭവങ്ങള്‍ ചിത്രീകരിക്കുന്ന പ്രദര്‍ശിനി, വേദവിജ്ഞാനകേന്ദ്രം, സന്ദര്‍ശകര്‍ക്ക് താമസിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍, സൗരോര്‍ജം മുതലായവ തുടങ്ങി 25ല്‍പരം പദ്ധതികളും അവയ്‌ക്കൊക്കെ കേന്ദ്രമായി വെണ്ണകണ്ണന്റെ വിഗ്രഹപ്രതിഷ്ഠയുള്ള ഉന്നത ഗോപുരത്തോടുകൂടിയ ശ്രീകൃഷ്ണമന്ദിരവുമാണ് നിര്‍മ്മിക്കുക.
2014 ഏപ്രില്‍ 17 ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിപൂജയോടെ തുടക്കമായി. കാഞ്ചി കാമകോടി പീഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി ഭൂമിപൂജ ചെയ്തതോടെ തുടക്കമായി.. കേരളത്തിലെ 43 നദികളില്‍ നിന്നും ശേഖരിച്ച ജലവും ഗംഗാജലവും സ്വാമി ആപ്തലോകാനന്ദ ഒറ്റപ്പുണ്യതീര്‍ത്ഥമായി സംയോജിപ്പിച്ച് ഭൂമിയില്‍ തളിച്ചു. ദ്വാപരയുഗത്തിലെ വൃന്ദാവനത്തെ കലിയുഗത്തിലേക്ക് പറിച്ച് നടുന്ന വിശിഷ്ടമായ ചടങ്ങുകള്‍ക്ക് ഗോപൂജയോടെ തുടക്കമായി. വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടും കൈമുക്ക് വൈദികന്‍ ശ്രീധരന്‍ നമ്പൂതിരിയും ഗോപൂജക്ക് കാര്‍മ്മികത്വം വഹിച്ചു.
കേരളത്തിലെ 43 നദികളില്‍ നിന്നും ശേഖരിച്ച ജലവും ഗംഗാജലവും സ്വാമി ആപ്തലോകാനന്ദ ഒറ്റപ്പുണ്യതീര്‍ത്ഥമായി സംയോജിപ്പിച്ച് ഭൂമിയില്‍ തളിച്ചു. വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടും കൈമുക്ക് വൈദികന്‍ ശ്രീധരന്‍ നമ്പൂതിരിയും ഗോപൂജക്ക് കാര്‍മ്മികത്വം വഹിച്ചു. സമ്മേളനം തിരുവിതാംകൂര്‍,കൊച്ചി ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാന്‍ ജസ്റ്റീസ് ആര്‍.ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണകേന്ദ്രം ചെയര്‍മാന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ആര്‍ എസ് എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍, തപസ്യ അദ്ധ്യക്ഷന്‍ കവി എസ്.രമേശന്‍ നായര്‍, ബാലഗോകുലം സംസ്ഥാനപ്രസിഡന്റ് ടി.പി.രാജന്‍ മാസ്റ്റര്‍, കല്യാണ്‍ സില്‍ക്ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്.പട്ടാഭിരാമന്‍, ജയലക്ഷ്മി സില്‍ക്ക്‌സ് ഡയറക്ടര്‍ എന്‍.നാരായണ കമ്മത്ത്, പി.എസ്.നായര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ടി.വി.ചന്ദ്രമോഹന്‍, സ്വാമി ദര്‍ശനാനന്ദ സരസ്വതി, എ.യു.രഘുരാമപ്പണിക്കര്‍, കാനാടി മഠം അധിപതി വിഷ്ണുഭാരതി , ബാലഗോകുലം പൊതു കാര്യദര്‍ശി വി.ഹരികുമാര്‍, അന്താരാഷ്ട്ര കേന്ദ്രം വൈസ് ചെയര്‍മാന്‍ കെ.കിട്ടു നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
2020 സെപ്റ്റമ്പര്‍ 20 ന് അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തില്‍ പ്രഥമ ക്ഷേത്രമായ രുദ്രമഹാകാളി ക്ഷേത്രത്തിന്റെയും നാഗരാജക്ഷേത്രത്തിന്റെയും ശിലാസ്ഥാപനം തപോവനം അശ്വിനിദേവ് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു.
അഡ്മിന്‍ ഓഫീസ്:
കേശവസ്മൃതി, ചിത്രലെയിന്‍,
പാലസ് റോഡ്, ആലുവ
ഫോണ്‍: 9744007733, 9447871274, 9846069656, 9447148392