ബാലഗോകുലം

പുതുതലമുറയിലേക്ക് നാടിന്റെ സാംസ്‌കാരികത്തനിമ പകര്‍ന്ന് ഉത്തമപൗരന്മാരെ വളര്‍ത്തിയെടുക്കുക എന്നതാണ് ബാലഗോകുലത്തിന്റെ ലക്ഷ്യം. ഹൃദയശുദ്ധി, നിഷ്‌ക്കളങ്കമായ സ്‌നേഹം, കരുതല്‍, ആദര്‍ശനിഷ്ഠ, പ്രകൃതിസൗഹൃദം, ദേശഭക്തി, മാതൃഭാഷാഭിമാനം, സര്‍ഗ്ഗാത്മകത, സേവനസന്നദ്ധത എന്നിങ്ങനെ ഒട്ടേറെ നന്മകളുടെ ചേരുവയാണ് ഗോകുലം. കുട്ടികളുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയാണ് ബാലഗോകുലം ആഗ്രഹിക്കുന്നത്.

ഗോകുലപ്രാര്‍ത്ഥന

കരുണാ മുരളീധാരാ
മനസി നിറയ്‌ക്കുക കണ്ണാ!
കരുണാ മുരളീധാരാ . .
ഗോകുലമണിയും മണിയും നീയേ
ഗോപികാ ഹൃദി നിനവും നീയേ
വൃന്ദാരണ്യപ്പൂക്കളില്‍ നിറവും
മണവും മധുവും നീയേ
കാളിയമര്‍ദ്ദക! ഞങ്ങടെ കണ്‍കളില്‍
അമൃതെഴുതൂ നിന്‍ മിഴിയാല്‍
കരുണാ മുരളീധാരാ . .
ധര്‍മ്മാധര്‍മ്മ രണങ്ങളില്‍ ഞങ്ങടെ
കണ്‍മിഴി തെളിയാന്‍ നീളേ
നിത്യനിരാമയ ശംഖൊലിപോലെ
ഒഴുകാവൂ നിന്‍ സ്‌മരണ
കരുണാ മുരളീധാരാ . .
മനസി നിറയ്‌ക്കുക കണ്ണാ!
കരുണാ മുരളീധാരാ . .

വീഡിയോ

 

കലോത്സവം

കുട്ടികളിലെ കലാപരവും വൈജ്ഞാനികവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ബാലഗോകുലം എന്നും പ്രത്യേക ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കലോത്സവങ്ങള്‍ നടത്തുക. ബാലഗോകുലത്തിന്റെ പ്രതിവാര ക്‌ളാസ്സുകളില്‍ നിന്ന് കുട്ടികള്‍ ആര്‍ജ്ജിച്ചെടുത്ത കലാവൈജ്ഞാനിക മത്സരങ്ങളുടെ മാറ്റുരയ്ക്കല്‍ കൂടിയാണ് കലോത്സവങ്ങള്‍.

മറ്റ് കലോത്സവങ്ങളില്‍ നിന്നും വ്യത്യസ്തമായി നിരവധി മത്സരങ്ങള്‍ ബാലഗോകുലത്തിന്റെ മത്സരവേദിയില്‍ കാണാം. ഭാരതീയ സാംസ്‌കാരിക സ്രോതസ്സുകളെ അടുത്തറിയാനുള്ള ചെറിയ ശ്രമമാണിത്.

സംഘടനാ രൂപം

സംസ്ഥാന നിര്‍വാഹക സമിതിയാണ് ബാലഗോകുലത്തിന്‍റെ ഏറ്റവും ഉയര്‍ന്ന നേതൃസമിതി. തുടര്‍ന്ന് മേഖലാസമിതികളും, റവന്യൂ ജില്ലകളെ പ്രവർത്തനസൗകര്യാർഥം സംഘടനാജില്ലകളായി വിഭജിച്ച് ജില്ലാസമിതികളും പ്രവർത്തിക്കുന്നു. തുടര്‍ന്ന് താലൂക്ക് സമിതികളും മണ്ഡൽ സമിതികളും ഉണ്ട്. അടിസ്ഥാനഘടകമായ ഗോകുലത്തില്‍ പാഠ്യവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രക്ഷാധികാരിയും സംഘാടകരായ ബാലമിത്രവും ഭഗിനിപ്രമുഖയും പ്രധാന ഉത്തരവാദിത്വം വഹിക്കുന്നു. കൂടാതെ, കുട്ടികളുടെ ഗോകുലസമിതിയും മുതിർന്നവരുടെ രക്ഷാകര്‍തൃസമിതിയും പ്രവര്‍ത്തകസമിതിയും ഉണ്ട്.

ഗോപിച്ചേട്ടന്റെ സന്ദേശം

മയില്‍പ്പീലി

കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും സംസ്‌കാരവും നല്‍കുന്ന പ്രസിദ്ധീകരണത്തോടൊപ്പം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനും മയില്‍പ്പീലി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

അമൃതഭാരതീവിദ്യാപീഠം

ഭാരതത്തിന്റെ പൈതൃകം, സാംസ്‌കാരിക ചരിത്രം, സാംസ്‌കാരിക ഭാഷ, മാതൃഭാഷ എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന വിദ്യാഭ്യാസവും പഠനഗവേഷണവുമാണ് അമൃതഭാരതിയുടെ പദ്ധതി.

ബാലസാഹിതീ പ്രകാശന്‍

ആത്മവിശ്വാസത്തോടെ മലയാളത്തിന്റെ മണ്ണും മനസ്സും വീണ്ടെടുക്കുവാനും വായനയും അറിവും സംസ്‌കാരവും കുട്ടികളിലും കുടുംബങ്ങളിലും എത്തിക്കുവാനുമുള്ള ദൗത്യം നിര്‍വഹിക്കുന്നു.

ബാലസംസ്‌കാര കേന്ദ്രം

വ്യക്തിത്വ വികാസ ശിബിരങ്ങള്‍, പഠന യാത്രകള്‍, ചര്‍ച്ചാ സായാഹ്നങ്ങള്‍, കലാ, സാഹിത്യ, സാംസ്‌കാരിക കളരികള്‍ തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ബാലസംസ്‌കാര കേന്ദ്രം നടത്തി വരുന്നു.

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം

ബാലഗോകുലത്തിന്റെ മാര്‍ഗ്ഗദര്‍ശി എം എ കൃഷ്ണന്റെ സ്വപ്നപദ്ധതിയാണ് കൊടകരയിലെ കനകമലയുടെ താഴ്‌വാരത്ത് നൂറേക്കറില്‍ വിഭാവനം ചെയ്തിട്ടുള്ള അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം.

സൗരക്ഷിക

കുട്ടികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ബാലഗോകുലം വിഭാവനം ചെയ്ത ശിശു സംരക്ഷണ വേദിയാണ് സൗരക്ഷിക.