മയില്‍പ്പീലി
കുട്ടികളുടെ മാസിക
തലമുറകളിലേക്ക് കരുതലോടെ കൈമാറുന്ന സംസ്കാരം.
പ്രസാധകനും മാനേജിങ് എഡിറ്ററും ആയ സി.കെ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സി. ശ്രീധരന്മാസ്റ്റര് ആയിരുന്നു ആദ്യ പത്രാധിപര്‍. കവി കുഞ്ഞുണ്ണി മാഷിന്റെ അനുഗ്രഹത്തോടെ കുട്ടികള്‍ക്ക് വിനോദത്തിനും, വിജ്ഞാനത്തിനുമൊപ്പം സംസ്കാരവും നല്‍കുക എന്ന മഹത്തായ ആശയത്തോടെ പ്രസിദ്ധീകരണം ആരംഭിച്ച മയില്‍പ്പീലിക്ക് വളരെ വേഗം സാംസ്കാരിക കേരളത്തിന്റെ പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു.
2006 ല്‍ മാസികയുടെ നടത്തിപ്പിനായി കോട്ടയം കേന്ദ്രമാക്കി മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു.2015ല്‍ മയില്‍പ്പീലിയുടെ പ്രവര്‍ത്തന കേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റി.
പ്രസിദ്ധീകരണ രംഗം കൂടാതെ ബാലസാഹിത്യ രംഗത്തും കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിലും പഠനേതര പ്രവര്‍ത്തനങ്ങളിലും കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ മയില്‍പ്പീലി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
മയില്‍പ്പീലിയുടെ വളരെ ശ്രദ്ധേയമായ ഒരു പരിപാടിയാണ് എഴുതി തുടങ്ങുന്ന കുട്ടികള്‍ക്ക് നല്കുന്ന എന്‍. എന്‍. കക്കാട് പുരസ്കാരം. 18 വയസ്സുവരെയുള്ള എഴുത്തുകാര്‍ക്ക് 2002 മുതല്‍ നല്കി വരുന്ന എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്കാരം ഈ വിഭാഗത്തിലുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ അവാര്‍ഡാണ്. പതിനായിരത്തി ഒന്നു രൂപയും, ശില്‍പ്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.മയില്‍പ്പീലിയുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുന്ന യംഗ്സ്കോളര്‍ പരീക്ഷ 2017 ല്‍ ആണ് തുടങ്ങിയത്.
പഠനത്തോടൊപ്പം ഗൗരവതരമായ അനുബന്ധപ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ള മയില്‍പ്പീലി വായിക്കുന്ന മിടുക്കരായ കുട്ടികളെ ഉള്‍പ്പെടുത്തി കോഴിക്കോട് കേന്ദ്രമായിട്ടാണ് 2018 ല്‍ മയില്‍പ്പീലിക്കൂട്ടം പ്രവര്‍ത്തനം തുടങ്ങി.
മാനേജര്‍,
മയില്‍പ്പീലി മാസിക,
കേശവസ്മൃതി, പി.ബി. 600,
ചാലപ്പുറം പി.ഓ., കോഴിക്കോട്.
ഫോണ്‍: 0495-2307444, 7025290743
Email: [email protected]
Websiite: https://mayilpeely.com