1953ശ്രീ പി പരമേശ്വരന്‍ പത്രാധിപരായിരിക്കെ കേസരിയില്‍ കുട്ടികളുടെ രചന പ്രസദ്ധീകരിക്കാന്‍ ബാലഗോകുലം എന്ന പക്തി തുടങ്ങി. മേല്‍ വിലാസം എഴുതി അയയ്ക്കുന്ന കുട്ടികളുടെ പേരും പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.
1974 കുട്ടികളുടെ അംഗസംഖ്യ വളരെ കൂടിയപ്പോള്‍ അന്നത്തെ കേസരി പത്രാധിപര്‍ ശ്രീ എം എ കൃഷ്ണന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവിധ ദിക്കുകളില്‍ ബാലഗോകുലം യൂണിറ്റുകള്‍ ആരംഭിച്ചു.
1976 കേസരിയുടെ രജതോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ബാലഗോകുലങ്ങളുടെ കലാപരിപാടികള്‍ അവതരിപ്പിച്ചു.
1977 ആദ്യത്തെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര കോഴിക്കോട് നഗരത്തില്‍
1978 കോഴിക്കോട് ശോഭായാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് ശ്രീ യാദവറാവു ജോഷി ഗീതാ സ്റ്റാമ്പ് പുറത്തിറക്കി
1978 ‘കരുണാ മുരളീ ധാരാ..’ എന്ന കവിത ബാലഗോകുലം പ്രാര്‍ത്ഥനയായി ശ്രീ എന്‍ എന്‍ കക്കാട് തയ്യാറാക്കി
1979 ആദ്യ ജില്ലാ കലോത്സവങ്ങള്‍. ജഡ്ജിമാരായിരുന്ന വി പി ഗോപാലന്‍ നമ്പ്യാര്‍ വടകരയിലും ബാലകൃഷ്ണന്‍ ഏറാടി പെരുമ്പാവൂരിലും ഉദ്ഘാടനം ചെയ്തു.
1979 സി എച്ച മുഹമ്മദ് കോയ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ശ്രീകൃഷ്ണജയന്തി അവധി ദിവസമായി പ്രഖ്യാപിച്ചു.
1981 ബാലഗോകുലം ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു.
1981 വിഷു കണിദര്‍ശനവും രക്ഷകര്‍ത്യസമ്മേളനവും തുടങ്ങി. ആദ്യത്തെ ഗോകുലഭാരതി പ്രസിദ്ധീകരിച്ചു.
1981 ആദ്യത്തെ ജനറല്‍ കൗണ്‍സില്‍ ഗുരുവായൂരില്‍ ശ്രീ അക്കിത്തം ഉദ്ഘായടനം ചെയ്തു. ശ്രീ എം എ കൃഷ്ണന്‍ ആദ്യത്തെ ഗോപിച്ചേട്ടനായി ( അധ്യക്ഷന്‍)തെരഞ്ഞെടുക്കപ്പെട്ടു.
1983 മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാലടിയില്‍ ആദ്യത്തെ മാതൃസമ്മേളനം
1983 ബാലസാഹിതി പ്രകാശന്‍ പ്രസിദ്ധീകരണ വിഭാഗത്തിന് തുടക്കം. ശ്ീമതി സുഗതകുമാരി തയ്യാറാക്കിയ ത്രിമധുരം ആദ്യ പുസ്തകം.
1984 ഗീതാ ജയന്തി ദിവസം ജ്ഞാനയജ്ഞത്തിനു തുടക്കം
1984 ആദ്യത്തെ ബാലമിത്ര ശിബിരം തൃശ്ശൂരില്‍. ശ്രീ കുഞ്ഞുണ്ണി മാഷ്, ശ്രീ ആര്‍ ഹരി എന്നിവര്‍ പങ്കെടുത്തു.
1985 ആദ്യ സംസ്ഥാന കലോത്സവം പെരുമ്പാവൂരില്‍
1985 സംസ്ഥാന രക്ഷാധികാരി ശിബിരം തൃപ്രയാറില്‍. പതാകയും പതാകാ ഗാനവും നിലവില്‍ വന്നു.
1986 വിഷു നവവത്സരാശംസാ കാര്‍ഡുകള്‍ പുറത്തിറക്കി.
1986 ആദ്യമായി ജില്ലാ അടിസ്ഥാനത്തില്‍ ബാലമേള. ആറു ജില്ലകളില്‍ നടന്നു.
1986 അമൃതഭാരതി വിദ്യാപീഠത്തിന് ഡോ എന്‍ ഐ നാരായണന്റെ നേതൃത്വത്തില്‍ സംഘടനാരൂപം.
1987 ദീപാവലി ദിവസം ആദ്യത്തെ അമൃതഭാരതി പരീക്ഷ
1988 കൊല്ലത്തു നടന്ന ആദ്യ അമൃതഭാരതി ആശീര്‍വാദസഭയില്‍ സ്വാമി ചിന്മയാനന്ദന്‍ സഭാചാര്യന്‍
1989 ബാലസംസ്‌ക്കാര കേന്ദ്രം ട്രസ്റ്റ് രൂപീകരിച്ചു. സ്വന്തമായി സ്ഥലവും കെട്ടിടവും ആലുവായില്‍ വാങ്ങി
1989 അമൃതഭാരതി ആശീര്‍വാദസഭയില്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ ടി എം ജേക്കബ് പങ്കെടുത്തു
1991 സംഘടനാ പ്രവര്‍ത്തനത്തിനിവേണ്ടി ഗോകുലനിധി സമര്‍പ്പണം ആരംഭിച്ചു.
1994 ആദ്യത്തെ ഭഗിനി ശില്പശാല ചൊവ്വര മാതൃച്ഛായയില്‍
1995 ബാലഗോകുലം കുട്ടികളും പ്രവര്‍ത്തകരും ഒന്നിച്ചു ചേരുന്ന ഗോകുലോത്സവം കാലടയില്‍. 5000 കുട്ടികള്‍ പങ്കെടുത്തു. ശ്രീ കുഞ്ഞുണ്ണി മാഷിന് കുട്ടികളുടെ സാന്ദീപനി പദവി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വര തീര്‍ത്ഥ നല്‍കി.
1996 ബാലസംസക്കാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജന്മാഷ്ടമി പുരസ്‌ക്കാരം ഏര്‍പ്പെടുത്തി. ആദ്യ പുരസ്‌ക്കാരം ശ്രീമതി സുഗതകുമാരിക്ക്
1997 കാലടിയില്‍ അഞ്ചു ദിവസത്തെ വിചാരസഭ. 50 ലധികം കലാസാഹിത്യകാരന്മാര്‍ പങ്കെടുത്തു.
1998 കവിത. കഥ, ചിത്രകല, നാടകം എന്നിവയില്‍ കുട്ടികള്‍ക്ക് പഠനശിബിരം
1999 വിജയദശമി നാളില്‍ ശ്രീ കുഞ്ഞുണ്ണി മാഷിന്റെ അനുഗ്രഹത്തോടെ മലിയില്‍പീലി കുട്ടികളുടെ മാസികയ്ക്ക് തുടക്കം
2000 കൊച്ചിയില്‍ ബാലമഹാമേള. 10000 കുട്ടികളും പ്രവര്‍ത്തകരും പങ്കെടുത്തു. ശ്രീ. എല്‍ കെ അദ്വാനി, സ്വാമി ഗൗതമാനന്ദ തുടങ്ങിയവര്‍ പങ്കെടുത്തു.
2000 മതപരമായ കാര്യങ്ങല്‍ കുട്ടികളെ പഠിപ്പിക്കുന്ന സന്നദ്ധസംഘടനകളുടെ അന്താരാഷ്ട വേദിയായ ഗ്‌ളോബല്‍ നെറ്റ് വര്‍ക്ക് ഓഫ് റിജിലിന്‍സ് ഫോര്‍ ചില്‍ഡ്രനില്‍ ( ജി എന്‍ ആര്‍ സി) ഇന്ത്യയില്‍ നിന്ന് ബാലഗോകുലത്തന് അംഗത്വം.
2001 കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സൗരക്ഷിക രൂപീകരിച്ചു
2002 എഴുതി തുങ്ങുന്ന കുട്ടികള്‍ക്കായി എന്‍ എന്‍ കക്കാട് പുരസ്‌ക്കാരം ആരംഭിച്ചു.
2003 നാടും വീടും മറന്ന വിദ്യാഭ്യാസത്തിനെതിരെ സംസ്ഥാന വ്യാപകമായി കലാജാഥകള്‍. 750 വേദികളില്‍ കലാപരിപാടികള്‍.
2005 കോട്ടയത്ത് സംസ്ഥാന കലോത്സവം. കേന്ദ്രമന്ത്രി ശ്രീ ഒ രാജഗോപാല്‍, സ്പീക്കര്‍ ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
2005 അന്താരാഷ്ട ശ്രീകൃഷ്ണ കേന്ദ്രത്തിന് നിധു ശേഖരണവും ഭൂമി വാങ്ങലും തുടങ്ങി. ബ്രഹ്മശ്രീ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ആദ്യ സംഭാവന നല്‍കി.
2006 കോഴിക്കോട് സംസ്ഥാന സമ്മളനത്തില്‍ മലയാളത്തിന്റെ മണ്ണും മനസ്സും വീണ്ടെടുക്കാന്‍ ആഹ്വാനം. ശ്രീ എം ജി എസ് നാരായണന്‍ ഉദ്ഘാടനം ചെയ്തു.
2007 ബാലസാഹിതി പ്രകാശന്റെ അധ്യക്ഷനായി ശ്രീ എസ് രമേശന്‍ നായര്‍ ചുമതല ഏറ്റു.
2008 ആദ്യത്തെ കുഞ്ഞുണ്ണി പുരസ്‌ക്കാരം ശ്രീ സുമംഗലയക്ക് ശ്രീ നെടുമുടി വേണു സമ്മാനിച്ചു.
2010 കൃഷ്ണായന സന്ദേശം നല്‍കി തൃശ്ശൂരില്‍ അന്തര്‍ദാശീയ ബാലമഹാ സമ്മേളനം. 1000 കുട്ടികള്‍ ഒരു വേദിയില്‍ അവതരിപ്പിച്ച നൃത്തശില്പം ലുംകാ ബുക്‌സ് ഓഫ് വേള്‍ഡ് റിക്കര്‍ഡ്‌സിന് അര്‍ഹമായി.