ബാലസംസ്‌കാര കേന്ദ്രം
ബാലഗോകുലത്തിന്റെ ഉപസംഘടനയായി പ്രവര്‍ത്തിച്ചു വരുന്ന ട്രസ്റ്റാണ് ബാലസംസ്‌കാര കേന്ദ്രം. 1989 ല്‍ സംഘ സ്ഥാപകനായിരുന്ന സ്വര്‍ഗ്ഗീയ ഡോക്ടര്‍ ജി യുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്, ബാലഗോകുലത്തിന്റെ പ്രതിവാര ക്ലാസുകളില്‍ പങ്കെടുക്കാല്‍ സാധിക്കാത്ത നഗരങ്ങളിലെയും, ചേരികളിലെയും കുട്ടികള്‍ക്കു കൂടി സാംസ്‌ക്കാരിക വിദ്യാഭ്യാസം നല്‍കുന്നതിനായിട്ടാണ് ബാലസംസ്‌ക്കാര കേന്ദ്രം ആരംഭിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌ക്കാരിക, ആരോഗ്യ വികാസമാണ് അതായത് സര്‍വ്വ സ്പര്‍ശിയായ വികാസമാണ് ട്രസ്റ്റിന്റെ ലക്ഷ്യം’.
വ്യക്തിത്വ വികാസ ശിബിരങ്ങള്‍, പഠന യാത്രകള്‍, ചര്‍ച്ചാ സായാഹ്നങ്ങള്‍ . കലാ, സാഹിത്യ, സാംസ്‌കാരിക കളരികള്‍, തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റ് നടത്തി വരുന്നു. 1989 മെയ് 5ന് മാസം അഞ്ചാം തിയതി ജസ്റ്റിസ് ടി.വി. രാമകൃഷ്ണന്‍ ആദ്യത്തെ വ്യക്തിത്വ വികാസ ശിബിരം ഉല്‍ഘാടനം ചെയ്തു കൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചു.
മഹാശിവരാത്രിയോടനുബന്ധിച്ച് 1995 മുതല്‍ ‘ശിവരാത്രി സംഗീതോത്സവം. ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്നു. ദീപാവലി ആഘോഷവും കുടുംബസംഗമവും ബാലസംസ്‌കാര കേന്ദ്രം നടത്താറുണ്ട്.
ആലുവ കൂടാതെ, കോട്ടയത്തും ചെങ്ങന്നൂരും കോഴിക്കോടും ബാലസംസ്‌ക്കാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കനകമലയില്‍ 100 ഏക്കര്‍ സ്ഥലം കണ്ടെത്തുകയും അവിടെ അന്താരാഷ്ട ശ്രീകൃഷ്ണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള തുടക്കമിട്ടതും ബാലസംസ്‌കാര കേന്ദ്രമാണ്.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്, കൃഷ്ണ സന്ദേശം ജനഹൃദയങ്ങളിലെത്തിക്കുന്ന വ്യക്തികള്‍ക്കുള്ള ‘ജന്മാഷ്ടമി പുരസ്‌ക്കാരം ‘ 1997 മുതല്‍ നല്‍കി വരുന്നു. സുഗതകുമാരിക്കായിരുന്നു പ്രഥമ പുരസ്‌ക്കാരം.
യൂസഫലി കേച്ചേരി(1998), കെ.ബി. ശ്രീദേവി(1999), മഹാകവി അക്കിത്തം(2000), പി പരമേശ്വരന്‍(2001), മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി(2002), പി.ലീല(2003) , സ്വാമി പരമേശ്വരാനന്ദ(2004), ആര്‍ട്ടിസ്റ്റ് കെ.കെ. വാര്യര്‍(2005), എസ്. രമേശന്‍ നായര്‍(2006) , വിഷ്ണു നാരായണന്‍ നമ്പൂതിരി(2007), കെ.എസ്.ചിത്ര(2008), തുളസി കോട്ടുക്കല്‍(2009) , സ്വാമി ചിദാനന്ദപുരി(2010), പി.നാരായണ കുറുപ്പ് (2011), കെ.ജി.ജയന്‍(2012), ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (2013), മാതാ അമൃതാനന്ദമയി ദേവി(2014), പി.മധുസൂതനന്‍ നായര്‍(2015) , അമ്പലപ്പുഴ ഗോപകുമാര്‍(2016), പ്രൊ. തുറവൂര്‍ വിശ്വംഭരന്‍(2017), സുവണ്ണനാലപ്പാട്(2018), ശ്രീകുമാരന്‍ തമ്പി(2019) , കൈതപ്രം ദാമോദരന്‍ നമ്പൂതിരി(2020), കലാമണ്ഡലം ഗോപി(2021), ജി വേണുഗോപാല്‍ (2022) തുടങ്ങിയവര്‍ ‘ജന്മാഷ്ടമി പുരസ്‌ക്കാരം ‘ജേതാക്കാണ്