ബാലസാഹിതീ പ്രകാശന്‍
ബാലമനസ്സുകളിലെ കെടാവിളക്ക്
ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ, ബാലസാഹിതീ പ്രകാശന്‍ 1983 മുതല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികളിലെ വായനാശീലം പരിതാപകരമാംവിധം കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലഘട്ട ത്തില്‍ ആത്മവിശ്വാസത്തോടെ മലയാളത്തിന്റെ മണ്ണും മനസ്സും വീണ്ടെടുക്കുവാനും വായനയും അറിവും സംസ്‌കാരവും കുട്ടികളിലും കുടുംബങ്ങളിലും എത്തിക്കുവാനുമുള്ള ദൗത്യം ഉറച്ച മനസ്സോടെ ഏറ്റെടുത്തരിക്കുകയാണ് ബാലസാഹിതീപ്രകാശന്‍.
തുഞ്ചന്‍ ദിനത്തില്‍ കുട്ടികളുടെ സംഘങ്ങള്‍ നല്ല പുസ്തകങ്ങളുമായി വീടുകള്‍ സമ്പര്‍ക്കം ചെയ്യുന്ന ജ്ഞാനയജ്ഞം ശ്രദ്ധനേടിയ പരിപാടി വായനാലോകത്തിന് പുത്തന്‍ അനുഭവമായിരുന്നു. കവി കുഞ്ഞുണ്ണി മാഷ് തോള്‍സഞ്ചിയില്‍ പുസ്തകങ്ങളുമായി സമ്പര്‍ക്കം ചെയ്യുന്നത് ശ്രദ്ധിക്കപ്പെട്ടു.
എന്‍ കെ ചന്ദ്രശേഖരന്‍, കെ എന്‍ അശോകന്‍, വി രഘുകുമാര്‍, പി ശ്രീകുമാര്‍, കെ എന്‍ സജികുമാര്‍ എന്നിവരായിരുന്നു ആദ്യകാലത്ത് പ്രസിദ്ധീകരണത്തിന്റെ ചുമതല വഹിച്ചിരുന്നത്. കവി രമേശന്‍ നായര്‍ ചെയര്‍മാനായി പ്രത്യേക സമിതി രൂപീകരിക്കുകയും കൂടുതല്‍ പുസ്തകങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. എന്‍ ഹരീന്ദ്രന്‍ മാഷ് അധ്യക്ഷനും യു പ്രഭാകരന്‍ സെക്രട്ടറിയുമായ സമിതിയാണ്് നിലവില്‍.
ബാലഗോകുലത്തിന്റെ പ്രഥമ രക്ഷാധികാരിയും മാതൃഭാഷ ഉപാസകനുമായ കുഞ്ഞുണ്ണി മാഷിന്റെ സ്മരണാര്‍ത്ഥം 2007 മുതല്‍ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കിവരുന്ന പുരസ്‌ക്കാരം സാംസ്‌ക്കാരിക കേരളത്തിലെ ശ്രദ്ധേയ അവാര്‍ഡാണ്. സുമംഗല(2007), സിപ്പി പള്ളിപ്പുറം(2008), പട്ടയില്‍ പ്രഭാകരന്‍(2009), സുകുമാരന്‍ പെരിയച്ചൂര്‍(2010), ബാലന്‍ പൂതേരി(2011), രാജു നാരായണ സ്വാമി(2012) , പി ഐ ശങ്കരനാരായണന്‍(2013), ബി സന്ധ്യ(2014), ഡോ, വേണു തോന്നയ്ക്കല്‍(215), പി കെ ഗോപി(2016), ഡോ . കൂമുളളി ശിവരാമന്‍(2017), പി ആര്‍ നാഥന്‍(2018), ബീനാ ഗോവിന്ദ(2019), ശ്രീധരനുണ്ണി(2020), ഡോ . ഗോപി പുതുക്കോട് (2021), ഗോപിനാഥ് മുതുകാട്(2022) എന്നിവര്‍ കുഞ്ഞുണ്ണി പുരസ്‌ക്കാരം നേടിയവരാണ്
കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടി ബുക്കിംഗിനും ബന്ധപ്പെടുക:
മേല്‍വിലാസം:
ബാലസാഹിതീപ്രകാശന്‍, കേശവസ്മൃതി, ചിത്രാ ലെയിന്‍, പാലസ് റോഡ്, ആലുവ – 683101
ഫോണ്‍: 9447188424, 9895342043