അമൃതഭാരതീവിദ്യാപീഠം

1986 മുതല്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സാംസ്‌കാരിക വിദ്യാഭ്യാസ പ്രസ്ഥാനമാണ് അമൃതഭാരതീവിദ്യാപീഠം.

അനൗപചാരിക വിദ്യാഭ്യസ രംഗത്ത് ഭാരതത്തിന്റെ അതുല്യമായ പൈതൃകം, അമൂല്യമായ സാംസ്‌കാരിക ചരിത്രം, സാംസ്‌കാരിക ഭാഷ, മാതൃഭാഷ എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന മൂന്നുവര്‍ഷത്തെ സാംസ്‌കാരിക വിദ്യാഭ്യാസവും ഒരുവര്‍ഷത്തെ പഠനം ഗവേഷണവുമാണ് അമൃതഭാരതി മുന്നോട്ടുവയ്ക്കുന്ന വിദ്യാഭ്യാസ പദ്ധതി. കൊച്ചി ഇടപ്പള്ളി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അമൃതഭാരതീവിദ്യാപീഠം മൂന്ന് വര്‍ഷത്തെ സാംസ്‌കാരിക പരീക്ഷകള്‍ നടത്തിവരുന്നു.

ഒന്നാം വര്‍ഷം പ്രബോധിനി (പത്ത് മുതല്‍ 17 വയസ്സ് വരെയുള്ളവര്‍ക്ക് ബാലപ്രബോധിനി,17 ന് മുകളിലുള്ളവര്‍ക്ക് പ്രൗഢ പ്രബോധിനി എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.) പ്രബോധിനി പരീക്ഷ വിജയിച്ചവര്‍ രണ്ടാം വര്‍ഷം സന്ദീപനി പരീക്ഷയും. സന്ദീപനി വിജയിച്ചവര്‍ മൂന്നാം വര്‍ഷം ഭാരതീയും എഴുതുന്നു. ഭാരതീ വിജയിച്ചവര്‍ അമൃതഭാരതീവിദ്യാപീഠം നല്‍കുന്ന മൂന്നുവര്‍ഷത്തെ സാംസ്‌കാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതായി സാക്ഷ്യപ്പെടുത്തി പ്രതിവര്‍ഷം നടക്കുന്ന ആശീര്‍വാദസഭയില്‍ ഭാരതീ ബിരുദം സമ്മാനിക്കുന്നു. കേരളത്തിന് പുറമെ ആന്ധ്ര, ഡല്‍ഹി, വിവിധ വിദേശ രാജ്യങ്ങളിലും അമൃതഭാരതീവിദ്യാപീഠത്തിന് പരീക്ഷാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഓണ്‍ലൈന്‍ മാര്‍ഗ്ഗം അപേക്ഷ സ്വീകരിക്കുകയും ഇ-ക്ലാസ്സുകള്‍ ഒരുക്കുകയും ചെയ്യുന്നു. ഓരോ നഗര്‍ കേന്ദ്രങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കി നേരിട്ട് പരീക്ഷകള്‍ നടത്തും. സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ വിശ്വജാലകം വായനാവേദിയുടെ പ്രവര്‍ത്തനവും സാംസ്‌കാരിക ഗ്രന്ഥശാലയുടെയും അമൃതഭാരതിയൂടെ പ്രവര്‍ത്തനമാണ്.

തൃതീയതലത്തില്‍ ഭാരതി എന്നീ പേരുകളില്‍ എല്ലാവര്‍ഷവും ദീപാവലി നാളില്‍ കേരളത്തിനകത്തും പുറത്തും നൂറുകണക്കിന് പരീക്ഷാകേന്ദ്രങ്ങളിലായി പരീക്ഷകള്‍ നടത്തുന്നു. പതിനൊന്ന് വയസ്സുമുതല്‍ (ആറാം തരം മുതല്‍) ഏതു പ്രായത്തിലുളളവര്ക്കും പരീക്ഷാര്ത്ഥിലയാകാവുന്ന വിധത്തിലാണ് പരീക്ഷകള്‍ ചിട്ടപെടുത്തിയിട്ടുളളത്. സ്വയം പഠിച്ച് വിജയം നേടുവാന്‍ കഴിയുന്ന വിധത്തില്‍ ലളിതമായി തയ്യാറാക്കിയിട്ടുളളതാണ് അമൃതഭാരതീവിദ്യാപീഠത്തിന്റെ മുഴുവന്‍ തലങ്ങളിലേയും പാഠ്യപദ്ധതി.

ഔപചാരികവിദ്യാഭ്യാസത്തിനൊപ്പം സാംസ്‌കാരിക വിദ്യാഭ്യാസവും ആര്ജ്ജി ച്ച പഠിതാവിന് പ്രതിസന്ധികളില്‍ തളരാത്തതും സ്വന്തം ഉയര്‍ച്ചകളില്‍ അഹങ്കരിക്കാത്തതുമായ ശ്രേഷ്ഠമായ വ്യക്തിത്വം വളര്ത്തിയെടുക്കുവാന്‍ സാധിക്കും. ഇതിനു സഹായിക്കുന്നതുമാണ് പ്രസ്തുതപാഠ്യപദ്ധതി.

അമൃതഭാരതി വിദ്യാപീഠം,
തമ്പുരാട്ടിപ്പറമ്പ് റോഡ്‌,
ഇടപ്പള്ളി, കൊച്ചി – 682024

ഫോണ്‍: 0484-2334673